സ്വീകരണങ്ങൾ ഏറ്റുവാങ്ങി കെ.ജെ. ഷൈന്‍
1417374
Friday, April 19, 2024 4:37 AM IST
കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ജെ.ഷൈന്റെ പര്യടനം പുതുക്കലവട്ടത്ത് കെ.വി.തോമസ് ഉദ്ഘാടനം ചെയ്തു. പുതുക്കലവട്ടത്തു നിന്നും ഉജ്ജ്വല സ്വീകരണം ഏറ്റുവാങ്ങിയായിരുന്നു ഇന്നത്തെ പര്യടനം ആരംഭിച്ചത്.
ഡിവൈഎഫ്ഐ നേതാവ് അഡ്വ. അഞ്ജലി രാജന് വരച്ച ചിത്രം പുതുക്കലവട്ടത്തെ ഉദ്ഘാടന കേന്ദ്രത്തില്‍ വച്ച് ഷൈന്‍ ഏറ്റുവാങ്ങി.തുടര്‍ന്ന് എളമക്കര സൗത്ത് ലോക്കലിലെ കായിപ്പിള്ളി, താന്നിക്കല്‍ അമ്പലം, യുവകലാതരംഗ്, കീര്‍ത്തിനഗര്‍ എന്നിവിടങ്ങളില്‍ ഷൈന്‍ സ്വീകരണം നല്കി.
ഉച്ചക്ക് ശേഷം തട്ടാളം, പച്ചാളം, വടുതല ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരിച്ചു. ടികെസി റോഡ്, ഷണ്മുഖപുരം, പി.ജെ. ആന്റണി ഗ്രൗണ്ട്, കര്‍ഷക റോഡ്, പോപ്പുലര്‍ റോഡ്, വടുതല തുടങ്ങിയ സ്വീകരണ കേന്ദ്രങ്ങളിലെത്തി അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി.