കൊച്ചിയിലും പാലാരിവട്ടത്തുമായി കെ.എസ്. രാധാകൃഷ്ണന്
1417137
Thursday, April 18, 2024 5:03 AM IST
കൊച്ചി: കൊച്ചിയിലും പാലാരിവട്ടത്തുമായിരുന്നു എറണാകുളം ലോക്സഭാ മണ്ഡലം എന്ഡിഎ സ്ഥാനാര്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ പര്യടനം. ആര്യങ്കാട് ശ്രീരാമ ക്ഷേത്രം സന്ദര്ശിച്ചു കൊണ്ടായിരുന്നു പര്യടനം ആരംഭിച്ചത്. പിന്നീട് തോപ്പുംപടി വാലുമ്മേലിലെ ഹോളി യുകര്സ്റ്റ് കോണ്വെന്റ് സന്ദര്ശിച്ചു.
പിന്നെ സമുദ്രോല്പ്പന്ന കയറ്റുമതിരംഗത്തെ പ്രമുഖ സ്ഥാപനമായ ചെമ്മീന് ഗ്രൂപ്പിലെ സുരേഷ് ചെറിയാനെ സന്ദര്ശിച്ചു. കാക്കത്തറ രാഘവന് വൈദ്യരുടെ കേരള ആയുര്വേദ മര്മ ചികിത്സാലയം, ഭാരതീയ വിദ്യാഭവന്, എറണാകുളത്തെ സെന്റ് മേരീസ് ഓര്ത്തഡോക്സ് കത്തീഡ്രല് എന്നിവിടങ്ങളില് സന്ദര്ശനം നടത്തി.
തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില് പ്രദര്ശനത്തിനു വച്ച അന്തരിച്ച കെ.ജി. ജയന്റെ ഭൗതീക ശരീരത്തില് അന്ത്യമോപചാരം അര്പ്പിച്ചു.
വൈകീട്ട് പാലാരിവട്ടം മണ്ഡലത്തിലായിരുന്നു വാഹന പര്യടനം. പൂണിത്തുറ ഗാന്ധി സ്ക്വയറില് നിന്നും ആരംഭിച്ച പര്യടനം. പേട്ട ജംഗ്ഷന്, ചിലവന്നൂര്, കാരണകോടം, പാലാരിവട്ടം, മാമംഗലം, അഞ്ചുമനക്ഷേത്രം പോണേക്കര എന്നിവിടങ്ങളിലെ സ്വീകരണങ്ങള്ക്ക് ശേഷം ദേവന്കുളങ്ങരയില് സമാപിച്ചു.