നഗരത്തിന്റെ സ്വീകരണം ഏറ്റുവാങ്ങി ഹൈബി
1416895
Wednesday, April 17, 2024 4:17 AM IST
കൊച്ചി: നഗരത്തിന്റെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്റെ പര്യടനം. ചേരാനെല്ലൂരില്‍ തുടക്കം കുറിച്ച വാഹന പര്യടനത്തിന് വരാപ്പുഴ ഫെറിയില്‍ സ്വീകരണം നല്കി. തുടര്‍ന്ന് എളമക്കര നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കീര്‍ത്തി നഗറില്‍ സ്ഥാനാര്‍ഥിയെ വരവേറ്റു.
ഇടപ്പള്ളി നോര്‍ത്ത് മണ്ഡലത്തിലെ സ്വീകരണം ഉച്ചയ്ക്ക് കുന്നുംപുറത്ത് സമാപിച്ചു. എളമക്കര സൗത്ത് മണ്ഡലത്തില്‍ നിന്നാണ് ഉച്ചയ്ക്കുശേഷം പ്രചാരണം ആരംഭിച്ചത്.
വിവിധ പ്രദേശങ്ങള്‍ സഞ്ചരിച്ചെത്തിയ സ്ഥാനാര്‍ഥി പര്യടനം വടുതല കാട്ടുങ്കല്‍ ക്ഷേത്രത്തിന് സമീപം സമാപിച്ചു. 150-ഓളം കേന്ദ്രങ്ങളിലാണ് സ്വീകരണം ഒരുക്കിയത്. ഓരോ കേന്ദ്രത്തിലും വോട്ടര്‍മാരോട് സംസാരിച്ച ഹൈബി അവരെ കേള്‍ക്കുന്നതിനൊപ്പം വികസ കാഴ്ചപ്പാടുകളും മുന്നോട്ടുവച്ചു.