മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി
1416656
Tuesday, April 16, 2024 5:54 AM IST
കാലടി: ഇറ്റലിയിൽ മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി ഇറ്റാലിയൻ വ്യോമസേന. കാലടി കാഞ്ഞൂർ സ്വദേശിയായ കോഴിക്കാടൻ വീട്ടിൽ അനൂപിനെയാണ് രക്ഷപ്പെടുത്തിയത്. അനൂപും ഇറ്റാലിയൻ സുഹൃത്തുമായ റെക്കോഡോയും ചേർന്നാണ് ഇറ്റലിയിലെ മഞ്ഞ് മലയിൽ ട്രക്കിംഗിനായി പോയത്. ട്രക്കിംഗിനിടെ കാൽ വഴുതി അനൂപ് താഴേക്ക് വീഴുകയായിരുന്നു.
സമുദ്രനിരപ്പിൽ നിന്ന് 2400 അടി താഴേക്ക് പതിച്ച അനൂപിനെ രക്ഷപ്പെടുത്താൻ രക്ഷാപ്രവർത്തകർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതേതുടർന്നാണ് ഇറ്റാലിയൻ വ്യോമസേനയുടെ സഹായം തേടിയത്. വ്യോമസേനയുടെ പ്രത്യേക ഹെലികോപ്ടർ എത്തിയാണ് അനൂപിനെ രക്ഷപ്പെടുത്തിയത്.