മൂവാറ്റുപുഴ നഗരസഭയ്ക്ക് ഹരിത കേരള മിഷൻ എ പ്ലസ് സർട്ടിഫിക്കറ്റ്
1416638
Tuesday, April 16, 2024 5:40 AM IST
മൂവാറ്റുപുഴ: വിവിധ മേഖലകളിലെ കാര്യക്ഷമമായ പ്രവർത്തനം മുൻനിർത്തി മൂവാറ്റുപുഴ നഗരസഭയ്ക്ക് ഹരിത കേരള മിഷൻ എ പ്ലസ് സർട്ടിഫിക്കറ്റ് ലഭിച്ചു. മാലിന്യ സംസ്കരണം, ജല സുരക്ഷ, ഊർജ സംരക്ഷണം, ജൈവ വൈവിധ്യ സംരക്ഷണം എന്നീ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് ഹരിത കേരളം മിഷൻ ഗ്രേഡിംഗ് നിശ്ചയിച്ചിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കാര്യാലയം, ഹരിത കേരള മിഷൻ ജില്ലാ ഓഫീസ്, കേരള ഖരമാലിന്യ പരിപാലന പദ്ധതി, ജില്ലാ ശുചിത്വ മിഷൻ ഓഫീസ് എന്നിവയുടെ മാർഗ നിർദേശങ്ങൾ പാലിച്ച് നടത്തിയ പ്രവർത്തനമാണ് മൂവാറ്റുപുഴ നഗരസഭയെ എ പ്ലസ് ഗ്രേഡിന് അർഹമാക്കിയത്.
പുറമെ ജില്ലയിൽ അഞ്ച് നഗരസഭകൾക്ക് എ ഗ്രേഡും ലഭിച്ചു. ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സണ് ഹാഷിം നഗരസഭയിലെത്തി സർട്ടിഫിക്കേറ്റ് നഗരസഭാധ്യക്ഷൻ പി.പി. എൽദോസിന് കൈമാറി.