യാത്രികർക്ക് ഭീഷണിയായ ഭീമൻ മാവ് മുറിച്ചു
1416633
Tuesday, April 16, 2024 5:40 AM IST
മാറ്റിവാഴക്കുളം: വാഹനങ്ങൾക്കും കാൽനടയാത്രികർക്കും ഭീഷണിയായ ഭീമൻ മാവ് മുറിച്ചുമാറ്റി. സംസ്ഥാന പാതയ്ക്ക് സമാന്തരമായ ആവോലിയിലെ പഴയ വഴിയരികിൽ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിന് സമീപമാണ് ഭീമൻ മാവ് ഉണങ്ങി വീഴാറായി നിന്നിരുന്നത്.
ചില്ലക്കന്പുകൾ മുതൽ തായ്ത്തടി വരെ ഉണങ്ങിയ മാവിന്റെ മരച്ചില്ലകൾ ഒടിഞ്ഞു വീണാൽ റോഡിനെതിർവശത്തുള്ള വൈദ്യുത ലൈനിൽ പതിച്ച് വൻ അപകടത്തിനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പനവർഗത്തിൽപ്പെട്ട ഇത്തിൾ കയറി മൂടിയതാണ് പൊടുന്നനേ മാവ് ഉണങ്ങിയതിനു കാരണമായി കരുതുന്നത്. അപകട സാഹചര്യം മനസിലാക്കി അധികൃതർ മരം മുറിച്ചു മാറ്റുകയായിരുന്നു.