കേരളം ഗുരുതര സാന്പത്തിക പ്രതിസന്ധിയിൽ: മാത്യു കുഴൽനാടൻ
1416308
Sunday, April 14, 2024 4:47 AM IST
മൂവാറ്റുപുഴ: കേരളം അതിഗുരുതര സാന്പത്തിക പ്രതിസന്ധി നേരിടുന്നതായി മാത്യു കുഴൽനാടൻ എംഎൽഎ. സർക്കാരിന്റെ അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും തുടർന്നാൽ തിരിച്ചു വരാൻ കഴിയാത്ത അവസ്ഥയിലേക്ക് കേരളം മാറും.
യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച യുഡിഎഫ് അനുകൂല സർവീസ് പെൻഷൻ സംഘടനകളുടെ കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡോമിനിക് തോമസ് അധ്യക്ഷത വഹിച്ചു. കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ് മുഖ്യ പ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറി കെ.എം. സലിം, സുഭാഷ് കടക്കോട്, മണ്ഡലം പ്രസിഡന്റ് കെ.എ. അബ്ദുൾ സലാം,
സോജൻ ജോർജ്, വി.ടി. പൈലി, ഒ.എം. തങ്കച്ചൻ, കെ.എ ചന്ദ്രൻ, കെ.എം റെജീന, മാത്യു ഫിലിപ്പ്, സാറാമ്മ ജോണ്, പി.എസ്. ഷബീബ്, വി.വി. ഐസക്, എസ്. ലസിത എന്നിവർ പ്രസംഗിച്ചു.