കയറിൽ കുരുങ്ങി വീണ സ്കൂട്ടർ യാത്രികന്റെ കാൽ ഒടിഞ്ഞു
1416300
Sunday, April 14, 2024 4:41 AM IST
മരട്: നിർമാണ സ്ഥലത്തുനിന്നു വീണ കയറിൽ കുരുങ്ങി സ്കൂട്ടർ യാത്രികന്റെ കാലൊടിഞ്ഞു. മരട് മാളിയേക്കൽ തോമസ് ജോണിന്റെ (63) വലതു കാലാണ് ഒടിഞ്ഞത്. വീഴ്ചയിൽ ദേഹമാസകലം പരിക്കേറ്റു.
മരട് ടിവി ജംഗ്ഷനു സമീപം അംബുജാക്ഷൻ റോഡിൽ ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം. കെട്ടിടം പണിക്കായി മറച്ചിരുന്ന ഷീറ്റ് കെട്ടിയിരുന്ന കയറാണ് കാറ്റിൽ പറന്ന് സ്കൂട്ടറിന്റെ ഹാൻഡിലിൽ വീണത്.
ബാലൻസ് തെറ്റി വീണ തോമസിനെ നാട്ടുകാർ ഉടൻ പിഎസ് മിഷൻ ആശുപത്രിയിലും പിന്നീട് സ്പെഷലിസ്റ്റ് ആശുപത്രിയിലേക്കും മാറ്റി.