ചെറായിയില്‍ ആവേശത്തോടെ രാധാകൃഷ്ണൻ
1416299
Sunday, April 14, 2024 4:41 AM IST
കൊച്ചി: ചെറായി മണ്ഡലത്തിലായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ വാഹന പര്യടനം. ഇരുചക്രവാഹനങ്ങളില്‍ പ്രവര്‍ത്തകരുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ കുടുങ്ങാശേരിയില്‍ നിന്നുമാണ് വാഹന പര്യടനം ആരംഭിച്ചത്. നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി എം.എന്‍. ഗിരി ഉദ്ഘാടനം ചെയ്തു.
ചെറായി മണ്ഡലം പ്രസിഡന്റ് എം.വി. വിനില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, സംസ്ഥാന സമിതിയംഗം വി.കെ. സുദേവന്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ.എസ്. ഉദയകുമാര്‍, ഇ.എസ്. പുരുഷോത്തമന് തുടങ്ങിയവർ പ്രസംഗിച്ചു.
നെടുങ്ങാട്, നായരമ്പലം പാലം മാര്‍ക്കറ്റ്, എടവനക്കാട് അണിയിൽ ബസാര്‍, സെയ്ദ് മുഹമ്മദ് റോഡ്, കുഴുപ്പിള്ളി പള്ളത്താംകുളങ്ങര വളവ്, ചെറായി ജംഗ്ഷന്, ഡിസ്പെന്സ്റി സ്റ്റോപ്പ്, കോവിലകത്തു കടവ് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം മാണി ബസാറില്‍ പര്യടനം സമാപിച്ചു.