പോക്സോ കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മോന്‍സന്റെ ആവശ്യം തള്ളി
1416269
Sunday, April 14, 2024 4:25 AM IST
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്സന് മാവുങ്കലിനെ പോക്സോ കേസില്‍ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച വിചാരണക്കോടതി ഉത്തരവ് മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.
ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് മോന്സൻ നല്കിയ ഹര്‍ജി ജസ്റ്റീസ് പി.ബി.സുരേഷ്കുമാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് പരിഗണിച്ചത്. വിചാരണക്കോടതിയുടെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്ന തെളിവുകള്‍ ഉണ്ടെന്നും ഹീനമായ കുറ്റകൃത്യമാണെന്നും വിലയിരുത്തിയാണ് ഹര്‍ജി തള്ളിയത്.
ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പലവട്ടം ബലാത്സംഗം ചെയ്യുകയും ഗര്‍ഭിണിയാക്കുകയും ചെയ്തെന്നാണ് മോന്‍സനെതിരായ കേസ്.
വിവിധ വകുപ്പുകളിലായി മോന്സന് മൂന്ന് ജീവപര്യന്തം തടവും വന്‍തുക പിഴയുമാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി വിധിച്ചത്.
പ്രതി ജീവിതാവസാനം വരെ തടവുശിക്ഷ അനുഭവിക്കണമെന്നും 2023 ജൂണ്‍ 17ലെ ഉത്തരവില്‍ പറഞ്ഞിരുന്നു. 2019 ജൂലായ് മുതല്‍ 2020 നവംബര്‍ വരെ കാലയളവില്‍ മോന്‍സന്റെ കലൂരിലെ വീട്ടില്‍ വച്ചാണ് പെണ്‍കുട്ടി പലതവണ പീഡനത്തിനിരയായത്.