ബൈക്കപകടത്തിൽ പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു
1416234
Saturday, April 13, 2024 10:59 PM IST
ആലങ്ങാട്: ബൈക്കപകടത്തിൽ പരിക്കേറ്റ ഒളനാട് തിരുമുപ്പം മാടന്പി വീട്ടിൽ പ്രസാദ് (53) മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11.30ന് പറവൂർ തെക്കേ നാലുവഴിയിലാണ് അപകടം.
പ്രസാദ് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ടതിനെ തുടർന്ന് മതിലിൽ ചെന്നിടിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിദേശത്തായിരുന്ന പ്രസാദ് 23ന് തിരികെ പോകാനിരിക്കെയായിരുന്നു അപകടം. സംസ്കാരം ഇന്ന് 10ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: പ്രീത. മക്കൾ: പാർവതി, അനന്തു, അർജുൻ.