60 ലിറ്റർ വാഷ് പിടികൂടി
1415953
Friday, April 12, 2024 4:47 AM IST
ഇലഞ്ഞി: എക്സൈസ് നടത്തിയ പരിശോധനയിൽ മുത്തോലപുരം സ്വദേശിയുടെ വീട്ടിൽനിന്നും 60 ലിറ്റർ വാഷ് പിടികൂടി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സ്പെഷൽ പരിശോധനയുടെ ഭാഗമായി നടത്തിയ റെയ്ഡിലാണ് മുത്തോലപുരം മച്ചുകുഴിയിൽ അനിൽ ശിവദാസന്റെ വീട്ടിൽനിന്നും ചാരായം വാറ്റുന്നതിനായി എത്തിച്ച വാഷ് കണ്ടെത്തിയത്.
പിറവം റേഞ്ച് ഇൻസ്പെക്ടർ സി.എച്ച്. ഹരികുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അറസ്റ്റിലായ പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.