പീഡനം: വയോധികന് 12 വർഷം തടവും 55,000 രൂപ പിഴയും
1415952
Friday, April 12, 2024 4:47 AM IST
മൂവാറ്റുപുഴ: പതിനാലുകാരിയെ രണ്ട് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച വയോധികന് 12 വർഷം തടവും 55000 രൂപ പിഴയും ശിക്ഷ. കോട്ടപ്പടി പുഞ്ചപരത്തുവയലിൽ എൽദോസി (59) നെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി പി.വി. അനീഷ് കുമാർ ശിക്ഷിച്ചത്.
2017 ഒക്ടോബർ ഒന്‍പത് മുതൽ 2019 ഒക്ടോബർ 30 വരെ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. നിരന്തര ശല്യത്തിന് ഒടുവിൽ കുട്ടി അമ്മയെ അറിയിച്ചു. തുടർന്ന് ചൈൽഡ് ലൈനിൽ മാതാവ് പരാതി നൽകി.
ഇവരുടെ നിർദേശ പ്രകാരം കോട്ടപ്പടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സിഐ സി. ശ്രീജിത്ത്, എസ്ഐ എം.എം. അബ്ദുൾ റഹിമാൻ, വനിത സിവിൽ പോലീസ് ഓഫീസർ സി.എ. ഫിലോമിന എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.