തൃപ്പൂണിത്തുറയിൽ കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം
1415939
Friday, April 12, 2024 4:34 AM IST
തൃപ്പൂണിത്തുറ: കെ. ബാബു എംഎൽഎക്കെതിരേ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് നൽകിയ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തള്ളിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് തൃപ്പൂണിത്തു റയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.
തുടർന്ന് സ്റ്റാച്യു ജംഗ്ഷനിൽ നടന്ന സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി ആർ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.സി. പോൾ, ബ്ലോക്ക് മുൻ പ്രസിഡന്റ് സി. വിനോദ്, മണ്ഡലം പ്രസിഡന്റ് കെ. കേശവൻ, പ്രവീൺ പറയംന്താഴത്ത്, ഡി. അർജുനൻ, പി.ഡി. ശ്രീകുമാർ, എം.ജെ ജോൺസൺ, മാനാത്ത് സുകുമാരൻ, വി.പി. സതീശൻ എന്നിവർ നേതൃത്വം നൽകി.