ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണം നിഷേധിച്ച് ഉമാ തോമസ്
1415733
Thursday, April 11, 2024 4:50 AM IST
കൊച്ചി: സിബിഐ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ നിയമനത്തിന് അനില്‍ ആന്റണി തന്റെ കൈയില്‍ നിന്നും 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന സംഭവം ഉമാ തോമസിന് അറിയാമെന്ന ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണം നിഷേധിച്ച് ഉമാ തോമസ് എംഎല്‍എ. നന്ദകുമാറിനെ നേരത്തെ മുതലേ അറിയാം. എന്നാല്‍ അദ്ദേഹം ഉന്നയിച്ച ആരോപണം സംബന്ധിച്ച് അറിവില്ല.
പി.ടി. തോമസിനെ പോലെ ഒരാള്‍ ഇങ്ങനെ ഒരുകാര്യത്തില്‍ ഇടപെടുമോയെന്ന് ജനങ്ങള്‍ക്ക് അറിയാം. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ആരോപണം ഉന്നയിക്കാതെ അതാതു സമയത്ത് പ്രതികരിക്കണമായിരുന്നു. ആരോപണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. പി.ടി. തോമസും തന്നോട് ഇത്തരം കാര്യങ്ങള്‍ പറഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു.