രാജവെന്പാലയെ പിടികൂടി
1396970
Sunday, March 3, 2024 3:53 AM IST
കോതമംഗലം : വടാട്ടുപാറ പലവൻപടിയിൽ വീടിന്റെ അടുക്കളയിൽ സ്ലാബിനടിയിൽ രാജവെന്പാലയെ കണ്ടെത്തി. വീട്ടുകാർ ഉടൻ വനപാലകരെ വിവരം അറിയിച്ചു.
വനപാലകരുടെ നിർദേശപ്രകാരം നാട്ടുകാരൻകൂടിയായ മാർട്ടിൻ മേക്കമാലി പാന്പിനെ പിടികൂടാനുള്ള ദൗത്യം ഏറ്റെടുത്തു. പാന്പിനെ സ്റ്റിക്ക് ഉപയോഗിച്ച് കൂട്ടിൽകയറ്റാനുള്ള ശ്രമം പലതവണ പരാജയപ്പെട്ടു.
പിന്നീട് കൈകൾകൊണ്ടുതന്നെ മാർട്ടിൻ രാജവെന്പാലയെ പിടികൂടുകയായിരുന്നു. ഒരു മണിക്കൂറിലേറെ വേണ്ടിവന്നു ദൗത്യം പൂർത്തിയാക്കാൻ. പിന്നീട് ഇടമലയാർ വനത്തിൽ തുറന്നുവിടുന്നതിനിടെ രാജവെന്പാല ഭീതി വിതച്ചു.
ചാക്കിൽനിന്നു പുറത്തിറങ്ങിയ രാജവെന്പാല വനപാലർക്കുനേരെ ചീറിയടുക്കുകയായിരുന്നു. വനപാലകർ ഓടിമാറിയാണ് ജീവൻ രക്ഷിച്ചത്. വെള്ളിയാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം.