ജോയ്സ് ജോർജിന് സ്വീകരണം നൽകി
1396967
Sunday, March 3, 2024 3:53 AM IST
കോതമംഗലം : ഇടുക്കി പാർലമെന്റ് എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന് കോതമംഗലം നഗരത്തിൽ സ്വീകരണം നൽകി.
സ്ഥാനാർഥി പ്രഖ്യാപനം വന്നതിനുശേഷം ആദ്യമായി കോതമംഗലം നഗരത്തിലെത്തിയ ജോയ്സ് ജോർജിനെ കാത്ത് നേതാക്കളും പ്രവർത്തകരുമടക്കം വൻ ജനാവലി നഗരസഭ ബസ്റ്റാൻഡിന് സമീപം കാത്ത് നിന്നു.
ആന്റണി ജോണ് എംഎൽഎ, സിപിഎം സംസ്ഥാന സമിതിയംഗം എസ്. സതീഷ്, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ആർ. അനിൽകുമാർ, സിപിഐ സംസ്ഥാന സമിതിയംഗം ഇ.കെ. ശിവൻ, സിപിഎം കോതമംഗലം ഏരിയ സെക്രട്ടറി കെ.എ. ജോയി, സിപിഐ താലൂക്ക് സെക്രട്ടറി പി.ടി. ബെന്നി,
ജനതാദൾ -എസ് ജില്ലാ വൈസ് പ്രസിഡന്റ് മനോജ് ഗോപി, കേരള കോണ്ഗ്രസ് എം നിയോജക മണ്ഡലം പ്രസിഡന്റ് എൻ.സി. ചെറിയാൻ, എൻസിപി -ശരത് പവാർ നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് തോന്പ്രയിൽ, കേരള കോണ്ഗ്രസ് -ബി നിയോജകമണ്ഡലം പ്രസിഡന്റ് ബേബി പൗലോസ്,
കേരള കോണ്ഗ്രസ് -സ്ക്കറിയ നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി പീച്ചക്കര, കോണ്ഗ്രസ് -എസ് നിയോജകമണ്ഡലം പ്രസിഡന്റ് സാജൻ അന്പാട്ട് എന്നിവരുടെ നേതൃത്വത്തിൽ സ്ഥാനാർഥിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. നഗരത്തിലെ ബസ്, ഓട്ടോ ടാക്സി, ചുമട്ട് തൊഴിലാളികളടക്കം നിരവധി പേർ സ്വീകരണം നൽകി.