പുന്നേക്കാട്- തട്ടേക്കാട് റോഡിൽ കാട്ടാനക്കൂട്ടം : ബൈക്ക് ഉപേക്ഷിച്ച് യാത്രികർ രക്ഷപ്പെട്ടു
1396964
Sunday, March 3, 2024 3:53 AM IST
കോതമംഗലം : പുന്നേക്കാട്- തട്ടേക്കാട് റോഡിൽ കാട്ടാനക്കൂട്ടം റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അകപ്പെട്ട ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
പുന്നേക്കാട് - തട്ടേക്കാട് റോഡിൽ രൂക്ഷമായ കാട്ടാനശല്യത്തിന് കുറച്ചുനാളായി അറുതിയായിരുന്നു. എന്നാൽ ഇന്നലെ പുലർച്ചെ വീണ്ടും ആനക്കൂട്ടം റോഡിലിറങ്ങി. മുന്നിലകപ്പെട്ട വർ ഇരുചക്രവാഹനം ഉപേഷിച്ച് ഓടി രക്ഷപ്പെട്ടു.
ആനകൾ റോഡ് മുറിച്ചുകടക്കുന്ന ഭാഗമാണിത്. ഇവിടെ പ്ലാന്റേഷനിൽ ഇരുപതോളം ആനകൾ തന്പടിച്ചിട്ടുണ്ട്.
ആന വാച്ചർമാരും നാട്ടുകാരും ജാഗ്രത പുലർത്തുന്നതിനാൽ ആനക്കൂട്ടം ജനവാസ മേഖലകളിലേക്ക് കൂടുതലായി ഇറങ്ങുന്നില്ല.
ആനകൾ മാത്രമല്ല മ്ലാവുകളും ഭീക്ഷണി ഉയർത്തുന്നു. ഇതുവഴിയുള്ള യാത്ര സുരക്ഷിതമാക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.