പളളുരുത്തി കൊലപാതകം: ഒരാൾ കൂടി കസ്റ്റഡിയിൽ
1396302
Thursday, February 29, 2024 4:13 AM IST
പളളുരുത്തി: പള്ളുരുത്തി കച്ചേരിപ്പടിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു. പള്ളുരുത്തി കച്ചേരിപ്പടി വെളിപ്പറമ്പിൽ വീട്ടിൽ ഫാജിസിനെ കൂടാതെ തുരുത്തി പടിയാത്തപറമ്പിൽ ചോർ അച്ചു എന്നു വിളിക്കുന്ന അഷ്കറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ഒരാൾ കൂടെ ഉള്ളതായും ഇയാൾക്കായി അന്വഷണം ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു.
ഏലൂർ കാഞ്ഞിരകുന്നത്ത് വീട്ടിൽ ലാൽജുവാണ്( 40 ) കൊല്ല പ്പെട്ടത്. ചൊവ്വാഴ്ച രാത്രി എട്ടിന് മറ്റൊരു കേസിന്റെ ഒത്തുതീർപ്പ് ചർച്ചയ്ക്കായി ഒരുമിച്ചു കൂടുകയും ഇത് പിന്നീട് വാക്കേറ്റ ത്തിലും കത്തിക്കുത്തിലും കലാശിക്കുകയുമായിരുന്നു.