കാപ്പ ചുമത്തി ജയിലിലടച്ചു
1396288
Thursday, February 29, 2024 3:51 AM IST
അങ്കമാലി: തുറവൂര്‍ പുല്ലാനി ചാലാക്ക വീട്ടില്‍ വിഷ്ണുവിനെ (പുല്ലാനി വിഷ്ണു-33) കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷാണ് ഉത്തരവിട്ടത്.
അങ്കമാലി, കാലടി, നെടുമ്പാശേരി പരിധികളില്‍ വധശ്രമം, കവര്‍ച്ച, അടിപിടി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ ഡിസംബര്‍ അവസാനം കൈപ്പട്ടൂരിലെ വീട്ടില്‍ അതിക്രമിച്ച് കയറി ഒരാളെ കമ്പിവടിക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും വീട്ടു സാധനങ്ങള്‍ നശിപ്പിച്ചതിനും കാലടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായതിനെതുടര്ന്നാണ് നടപടി.
മുമ്പും ഇയാളെ കാപ്പ ചുമത്തി ജയിലില്‍ അടച്ചിട്ടുള്ളതിനാല്‍ ഇപ്രാവശ്യം ഒരു വര്‍ഷം വരെ ജയിലില്‍ കഴിയണം.