അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
1396179
Wednesday, February 28, 2024 10:38 PM IST
കോതമംഗലം: കാർ സ്കൂട്ടറിൽ ഇടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിപ്പിള്ളി ചാൽഭാഗം ആന്റണി റാഫേലിന്റെ ഭാര്യ ലൂസി (60) ആണ് മരിച്ചത്. പോത്താനിക്കാട് മേക്കുന്നേൽ കുടുംബാംഗമാണ്. ഞായറാഴ്ച രാവിലെ മകൻ അജോയ്ക്കൊപ്പം (42) സ്കൂട്ടറിന് പിന്നിലിരുന്ന് പള്ളിയിൽ പോകുന്നതിനിടെ കോഴിപ്പിള്ളി ബോയ്സ് ടൗണിന് സമീപത്തെ വളവിലായിരുന്നു അപകടം.
സാരമായ പരിക്കേറ്റ ഇരുവരെയും ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വെന്റിലേറ്ററിലായിരുന്ന ലൂസി ഇന്നലെ പുലർച്ചെ മരിച്ചു. കോഴിപ്പിള്ളി സിഎംസി മഠം ഡ്രൈവറായ അജോ ഐസിയുവിലാണ്. ലൂസിയുടെ സംസ്കാരം നാളെ 3ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ.
മറ്റു മക്കൾ: ലിജ (അയർലൻഡ്), സിജോ. മരുമക്കൾ: ഷോബിൻ പുതുക്കല്ലിൽ കരിമണ്ണൂർ (അയർലൻഡ്), സിനി ചക്കിച്ചേരി അങ്കമാലി, റീജ പുത്തൻപുരയ്ക്കൽ വെളിയേൽച്ചാൽ (സ്റ്റാഫ് സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ കോതമംഗലം).