ജോയ്സ് ജോർജിന്റെ വിജയത്തിനായി റോഡ് ഷോ നടത്തി
1396094
Wednesday, February 28, 2024 4:23 AM IST
മൂവാറ്റുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിനെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ റോഡ് ഷോ നടത്തി.
മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ റോഡ് ഷോ കച്ചേരിത്താഴത്ത് നിന്ന് തുടങ്ങി നഗരംചുറ്റി ആരക്കുഴ കവലയിൽ സമാപിച്ചു. എൽഡിഎഫ് നേതാക്കളായ പി.ആർ. മുരളീധരൻ, പി.എം. ഇസ്മയിൽ, ബാബു പോൾ, എൽദോ ഏബ്രഹാം, ഷാജി മുഹമ്മദ്, കെ.പി. രാമചന്ദ്രൻ, ഷൈൻ ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകി.
പഞ്ചായത്ത് കേന്ദ്രങ്ങളിലും റോഡ് ഷോ സംഘടിപ്പിച്ചു. മാറാടി, വാളകം, പായിപ്ര, മുളവൂർ, ആയവന, പോത്താനിക്കാട്, പൈങ്ങോട്ടൂർ, കല്ലൂർക്കാട്, വാഴക്കുളം, ആവോലി, ആരക്കുഴ, പാലക്കുഴ എന്നിവിടങ്ങളിൽ നടത്തിയ റോഡ് ഷോയ്ക്ക് എൽഡിഎഫ് നേതാക്കൾ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.