ഇലഞ്ഞിയിൽ പൈനാപ്പിൾ തോട്ടത്തിന് തീപിടിച്ചു
1396088
Wednesday, February 28, 2024 3:55 AM IST
ഇലഞ്ഞി: പഞ്ചായത്തിലെ പറുദീസ ജംഗ്ഷനു സമീപമുള്ള പൈനാപ്പിൾ തോട്ടത്തിന് തീപിടിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം. റബർ, കവുങ്ങ്, കൊക്കോ, പൈനാപ്പിൾ തുടങ്ങിയവ കൃഷി ചെയ്തിരുന്ന തോട്ടത്തിനാണ് തീപിടിച്ചത്.
സമീപവാസികളും കൂത്താട്ടുകുളം അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥരും ചേർന്നാണ് തീയണച്ചത്. കൂത്താട്ടുകുളം നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായർ, സീനിയർ ഫയർ ആന്‍ഡ് റെസ്ക്യൂ ഓഫീസർ എം. ശ്യാം മോഹൻ, ഫയർ ആന്‍ഡ് റെസ്ക്യൂ ഓഫീസർമാരായ ജിൻസ് മാത്യു, ജിയാജി കെ. ബാബു, രാജേഷ് കുമാർ, അജേഷ്, ടി.എ. ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
സംഭവസ്ഥലത്തേക്ക് വാഹനം എത്തിക്കാൻ സാധിക്കാതിരുന്നതിനാൽ അടുത്തുണ്ടായിരുന്ന കിണറിൽനിന്നു പോർട്ടബിൾ പന്പ് ഉപയോഗിച്ച് വെള്ളം പന്പ് ചെയ്ത് തീ അണയ്ക്കുകയായിരുന്നു.