തൃപ്പൂണിത്തുറയിൽ കൊതുക് ശല്യം രൂക്ഷം
1395856
Tuesday, February 27, 2024 6:24 AM IST
തൃപ്പൂണിത്തുറ: നഗരത്തിൽ കൊതുക് ശല്യം രൂക്ഷമാകുന്നു. വേനൽ കടുത്ത് ജലാശയങ്ങളിലും മറ്റും നീരൊഴുക്ക് കുറഞ്ഞതോടെയാണ് കൊതുക് പെരുകിയിരിക്കുന്നത്.
രാവിലെയും വൈകിട്ടും ഇരമ്പിയാർത്ത് എത്തുന്ന കൊതുകുകൾ പകൽ സമയത്തും ജനത്തിന് ബുദ്ധിമുട്ടാകുകയാണ്. നഗരത്തിലെ തോടുകളിലും കാനകളിലും നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് കെട്ടിക്കിടക്കുന്ന മലിന ജലത്തിൽ മുഴുവൻ കൊതുകിന്റെ ലാർവകളാണ്.
ഡങ്കിപ്പനിയും വൈറൽ പനികളുമായി ധാരാളമാളുകളാണ് ആശുപത്രികളിൽ ചികിത്സ തേടുന്നത്. നഗരസഭ നിഷ്ക്രിയത്വം മാറ്റി മുഴുവൻ വാർഡുകളിലെയും തോടുകളിലും കാനയിലും ഉടനടി കൊതുകിനെ നശിപ്പിക്കാൻ മരുന്ന് തളിക്കണമെന്നും രാവിലെയും വൈകിട്ടും ഫോഗിംഗ് നടത്തി നഗരവാസികളെ കൊതുകിന്റെ ആക്രമണത്തിൽ നിന്ന് മോചിപ്പിക്കണമെന്നും കോൺഗ്രസ് നേതാവ് ഡി. അർജുനൻ നഗരസഭ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു.