ഇലഞ്ഞി സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം
1395819
Tuesday, February 27, 2024 6:01 AM IST
ഇലഞ്ഞി : സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ ഓഡിറ്റോറിയത്തിന്റെ വെഞ്ചിരിപ്പും ഉദ്ഘാടനവും നടന്നു. പ്ലസ് ടു ബാച്ച് 25 വർഷം പൂർത്തിയായതിന്റെ ഭാഗമായി പണിതീർത്ത ഓഡിറ്റോറിയത്തിന്റെ വെഞ്ചിരിപ്പ് ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ആന്റ് പോൾസ് ഫൊറോന വികാരി ഫാ. ജോസഫ് ഇടത്തുംപറന്പിലും ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ജോസഫും നിർവഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോസഫ് ഇടത്തുംപറന്പിൽ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആലാനിക്കൽ, സെബാസ്റ്റ്യൻ എ. തെരുവിൽ, എം.പി. ജോസഫ്, സിൽജ മാത്യൂസ്, ജോബി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.