ആം ആദ്മി പാർട്ടി കണ്വൻഷൻ
1395817
Tuesday, February 27, 2024 6:01 AM IST
മൂവാറ്റുപുഴ : ആം ആദ്മി പാർട്ടി നിയോജകമണ്ഡലം കണ്വൻഷൻ നടത്തി. ജില്ലാ പ്രസിഡന്റ് സാജു പോൾ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജിബിൻ റാത്തപ്പിള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സെലിൻ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.
വർധിച്ചുവരുന്ന വന്യജീവി ആക്രമണം സംസ്ഥാനത്ത് കർഷകരെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് യോഗം വിലയിരുത്തി. സപ്ലൈകോയിലെ ഭക്ഷ്യവസ്തുക്കളുടെ അപര്യാപ്തത പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.