കോതമംഗലത്ത് 24 പേർക്ക് പട്ടയം വിതരണം ചെയ്തു
1394892
Friday, February 23, 2024 4:31 AM IST
കോതമംഗലം : കോതമംഗലം താലൂക്കിലെ അഞ്ച് വില്ലേജുകളിലെ 24 പേർക്ക് കളമശേരിയിൽ നടന്ന ജില്ലാതല പട്ടയ മേളയിൽ മന്ത്രി പി. രാജീവ് പട്ടയങ്ങൾ വിതരണം ചെയ്തു.
കുട്ടന്പുഴ 18, ഇരമല്ലൂർ മൂന്ന്, കീരംപാറ ഒന്ന്, നേര്യമംഗലം ഒന്ന്, തൃക്കാരിയൂർ ഒന്ന് എന്നിങ്ങനെയാണ് പട്ടയങ്ങൾ വിതരണം ചെയ്തത്.
ചടങ്ങിൽ ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ആന്റണി ജോണ്, അൻവർ സാദത്ത്, പി.വി. ശ്രീനിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവർ പ്രസംഗിച്ചു.