പെരുമ്പാവൂർ ഗവ. ബോയ്സ് :സ്കൂളിന്റെ മതിൽ പൊളിക്കാൻ അനുവദിക്കില്ല: എംഎൽഎ
1374397
Wednesday, November 29, 2023 6:47 AM IST
പെരുമ്പാവൂർ: ചരിത്ര പ്രാധാന്യമുള്ള പെരുമ്പാവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിച്ച് നവകേരള സദസ് നടത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ സർക്കിരിനോട് ആവശ്യപ്പെട്ടു.
ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിമാർ അടക്കം പല പ്രമുഖരും വന്നപ്പോൾ ഉപയോഗിച്ചിരുന്ന കവാടം തന്നെയാണ് ഇപ്പോഴും ഉള്ളത്.
സ്കൂളിന്റെ ഗ്രൗണ്ട് മതിൽ പൊളിക്കാതെ തന്നെ ഉപയോഗിക്കാം എന്നിരിക്കെ മതിൽ പിന്നീട് ആര് പുതുക്കി പണിയും എന്ന് വ്യക്തമാക്കാതെ മതിൽ പൊളിക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു.