പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ജ്വല്ലറി ഉടമ അറസ്റ്റിൽ
Wednesday, November 29, 2023 6:47 AM IST
കോ​ത​മം​ഗ​ലം: പെ​ണ്‍​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ജ്വ​ല്ല​റി ഉ​ട​മ പോ​ലീ​സ് പി​ടി​യി​ൽ. നെ​ല്ലി​ക്കു​ഴി ജെം​സ് ജ്വ​ല്ല​റി ഉ​ട​മ മു​ള​വൂ​ർ താ​യി​ക്കാ​ട്ട് ബ​ക്ക​റി(51) നെ​യാ​ണ് കോ​ത​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ജ്വ​ല്ല​റി​യി​ൽ സ്വ​ർ​ണാ​ഭ​ര​ണം വാ​ങ്ങാ​നെ​ത്തി​യ യു​വ​തി​യോ​ട് മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും കൈ​യി​ൽ ക​യ​റി​പ്പി​ടി​ച്ച് അ​പ​മാ​നി​ക്കു​ക​യും ചെ​യ്തെന്നാ​ണ് പ​രാ​തി. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ടി. ബി​ജോ​യി, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ആ​ൽ​ബി​ൻ സ​ണ്ണി, പി.​വി. എ​ൽ​ദോ​സ്, എ​എ​സ്ഐ കെ.​എം. സ​ലിം എ​ന്നി​വ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.