കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ വിൻസെന്റ് ഡീ പോൾ സംഘടന 16 പേർക്ക് സൗജന്യ നിരക്കിൽ തയ്യൽ മെഷീൻ വിതരണം ചെയ്തു.
സ്വയംപര്യാപ്തമായ കുടുംബം കെട്ടിപ്പടുക്കാൻ സ്ത്രീകൾക്ക് തങ്ങളുടേതായ പങ്ക് വഹിക്കാൻ തയ്യൽ മെഷീൻ പദ്ധതി ഉപകരിക്കട്ടേയെന്ന് വിതരണോദ്ഘാടനം നിർവഹിച്ച വികാരി ഫാ. അരുണ്‍ വലിയതാഴത്ത് പറഞ്ഞു.
ഇടവകയിലെ നാലാമത്തെ തയ്യൽ മെഷീൻ പദ്ധതിയാണിത്. പ്രസിഡന്റ് സേവ്യർ പുത്തൻപുരക്കൽ അധ്യക്ഷത വഹിച്ചു. സെൻട്രൽ കൗണ്‍സിൽ പ്രസിഡന്റ് ബേബി തെക്കേച്ചെരുവിൽ മുഖ്യപ്രഭാഷണം നടത്തി. ദേവസിക്കുട്ടി ചെറായിൽ, ഷോജി കണ്ണംപുഴ, ഏരിയ കൗണ്‍സിൽ പ്രസിഡന്റ് പി.എക്സ്. ആന്റണി, സിസ്റ്റർ ജെസി റാണി, പ്രൊജക്ട് ഓഫീസർ ജോസഫ് ജോർജ് എന്നിവർ പ്രസംഗിച്ചു.ഷോണി ജോസഫ്, വി.പി. പൗലോസ്, കെ.എ. തോമസ്, ഷാജി കണ്ണാല, ജോസ് മാത്യു, റ്റി.പി. മൈക്കിൾ എന്നിവർ നേതൃത്വം നൽകി.