ഇടപ്പള്ളിച്ചിറ പള്ളി തിരുനാളിന് കൊടിയേറി
1374378
Wednesday, November 29, 2023 6:46 AM IST
പിറവം: പാലച്ചുവട് ഇടപ്പള്ളിച്ചിറ സിഎസ്ഐ സെന്റ് ആൻഡ്രൂസ് പള്ളിയിൽ ആദ്യഫല പെരുന്നാളിന് ഇടവക വികാരി റവ. ജെസ് മാത്യു കൊടിയേറ്റി. പള്ളിയുടെ 135-ാ മത് സ്ഥാപക ദിനാഘോഷങ്ങളും ഇതോടൊപ്പം നടക്കും.
ഇന്ന് വൈകിട്ട് 6.30 ന് പാലച്ചുവട് കവലയിലേക്ക് പ്രദക്ഷിണം. തുടർന്ന് 8.30 ന് നടക്കുന്ന ആരാധനയ്ക്കും ശുശ്രൂഷയ്ക്കും ഏറ്റുമാനൂർ ഓൾ സെയിന്റ്സ് സിഎസ്ഐ പള്ളി റവ.അനിയൻ കെ.പോൾ കാർമികത്വം വഹിക്കും. നാളെ രാവിലെ ഏഴിനാണ് ആദ്യഫല സമാഹരണം. 9.30 ന് ഇടപ്പള്ളിച്ചിറ കവലയിലേക്ക് പ്രദക്ഷിണം.
10 ന് ആരാധനയ്ക്കും വിശുദ്ധ വചന ശുശ്രൂഷയ്ക്കും കാട്ടാമ്പാക്കൽ സിഎസ്ഐ പള്ളി വികാരി റവ.സന്ദീപ് ജേക്കബ്, ഇടവക വികാരി റവ. ജെസ്സ് മാത്യു എന്നിവർ കാർമികത്വം വഹിക്കും. തുടർന്ന് 1.30 ന് ആദ്യഫല ലേലം നടക്കും.