നവീകരിച്ച ഭവനത്തിന്റെ താക്കോൽ കൈമാറി
1374148
Tuesday, November 28, 2023 2:53 AM IST
മൂവാറ്റുപുഴ : നിർമല ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥി സംഘടനയായ നാമിന്റെ ആഭിമുഖ്യത്തിൽ നവീകരിച്ച ഭവനത്തിന്റെ താക്കോൽ കൈമാറി. ഒരുമയോടെ 200 എന്ന പദ്ധതിയിൽ ഇത്തവണ പണ്ടരിമലയിൽ താമസിക്കുന്ന സുബിയുടെ മഴ പെയ്താൽ ചോർന്നൊലിക്കുന്ന വീട് തേച്ചു ടൈൽ ഇട്ടു വാതിലുകൾ പിടിപ്പിച്ച് പെയിന്റ് ചെയ്ത് വാസയോഗ്യമാക്കുകയായിരുന്നു.
കുട്ടികൾക്ക് നല്ല അന്തരീക്ഷത്തിൽ പഠിക്കാനുള്ള സൗകര്യം ഒരുക്കി കൊടുക്കുകയാണ് അലുമ്നി അസോസിയേഷന്റെ പ്രാഥമിക ലക്ഷ്യമെന്ന് ചടങ്ങിൽ പ്രസിഡന്റ് ഒ.വി. അനീഷ് പറഞ്ഞു.
നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. ആന്റണി പുത്തൻകുളത്തിന്റെ സാന്നിധ്യത്തിൽ നിർമല അലുംമ്നിയുമായ മാത്യു കുഴൽനാടൻ എംഎൽഎ ഗൃഹനാഥന് നവീകരിച്ച ഭവനത്തിന്റെ താക്കോൽ കൈമാറി.
നഗരസഭാംഗങ്ങളായ ജോസ് കുര്യാക്കോസ്, ജോളി മണ്ണൂർ, അലുമ്നി അസോസിയേഷൻ ഡിബി അംഗങ്ങളായ സെൻ ചെറിയാൻ, ഡോ. സാറ നന്ദന, പോൾ പി. തോമസ്, ബബിത നെല്ലിക്കൽ, ശിവദാസ് ടി. നായർ, സൽമാൻ അബ്ദുൾ സലീം, സോണി മാത്യു മാരിക്കാലയിൽ, വിവേക് മോഹൻ, ബിജു നാരായണൻ, അഖിൽ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.