കരാട്ടെ ചാന്പ്യൻഷിപ്പ് സംഘടിപ്പിച്ചു
1374146
Tuesday, November 28, 2023 2:53 AM IST
വാഴക്കുളം: വാഴക്കുളം സെന്റ് ജോർജ് വോളിബോൾ ഇൻഡോർ സ്റ്റേഡിയത്തിൽ കല്ലൂർക്കാട്, മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലകളുടെ ആഭിമുഖ്യത്തിൽ കരാട്ടെ ചാന്പ്യൻഷിപ്പ് നടത്തി. സെന്റ് ജോർജ് വോളിബോൾ ക്ലബ് പ്രസിഡന്റ് തോമസ് വർഗീസ് ഉദ്ഘാടനം നിർവഹിച്ചു.
ഡോണി ജോർജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കരാട്ടെ അസോസിയേഷൻ സെക്രട്ടറി പി.പി വിജയകുമാർ, ജോയിന്റ് സെക്രട്ടറി റെനി പോൾ, ജോർജ് ജോസഫ്, ബിനീഷ് ജോസ്, അനൂപ് മോഹൻ എന്നിവർ പ്രസംഗിച്ചു.