മധ്യകേരള സഹോദയ ഫുട്ബോൾ ടൂർണമെന്റിന് തുടക്കം
1374145
Tuesday, November 28, 2023 2:53 AM IST
വാഴക്കുളം: സിബിഎസ്ഇ മധ്യകേരള സഹോദയ ഫുട്ബോൾ ടൂർണമെന്റിന് കാർമൽ സിഎംഐ പബ്ലിക് സ്കൂളിൽ തുടക്കമായി. ഇടുക്കി ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റും മുൻ സന്തോഷ് ട്രോഫി കളിക്കാരനുമായ പി.എ സലിംകുട്ടി കാർമൽ സ്കൂൾ ടീം ക്യാപ്റ്റൻ നിഖിൽ കുരുവിളയ്ക്ക് ഫുട്ബോൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ. തോമസ് മഞ്ഞക്കുന്നേൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ റവ. ഡോ. സിജൻ പോൾ, അധ്യാപിക എൻ എസ് പ്രതീക്ഷ എന്നിവർ പ്രസംഗിച്ചു. മൂലമറ്റം സെന്റ് ജോസഫ് സ്പോർട്സ് അക്കാദമിയിലെ വിദ്യാർഥി അജയ് കൃഷ്ണയുടെ ഫ്രീ സ്റ്റൈൽ ഫുട്ബോൾ ഷോയും നടത്തി. 18 ടീമുകൾ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.