പള്ളിക്കര കൺവൻഷൻ ഒന്നു മുതൽ
1374138
Tuesday, November 28, 2023 2:40 AM IST
കിഴക്കമ്പലം: പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിനു കീഴിലുള്ള യൂത്ത് അസോസിയേഷൻ സംഘടിപ്പിക്കുന്ന പള്ളിക്കര കൺവൻഷന് ഒരുക്കങ്ങളായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഡിസംബർ ഒന്നു മുതൽ അഞ്ചു വരെ മോറക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിലാണ് കൺവൻഷൻ നടക്കുന്നത്. ഡിസംബർ ഒന്നിന് വൈകിട്ട് പ്രാർഥനയെതുടർന്ന് മാത്യൂസ് മാർ അഫ്രേം മെത്രാപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഫാ. അബ്രഹാം കോട്ടയം പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ ഫാ. സി.പി. വർഗീസ്, ഫാ. ഫിലിപ്പോസ് തോമസ്, ഫാ. ഹെനു തമ്പി, ഫാ. ബേസിൽ ഏലിയാസ്, എം.കെ. വർഗീസ്, അബു അബ്രഹാം ജോയി, സാം ചെറിയാൻ, അബ്രഹാം തോമസ്, ലിജു സാജു എന്നിവർ പങ്കെടുത്തു.