ദീപിക നമ്മുടെ ഭാഷ പദ്ധതി ഉദ്ഘാടനം
1374135
Tuesday, November 28, 2023 2:40 AM IST
കാലടി: ശ്രീമൂലനഗരം അൽ അമീൻ പബ്ലിക് സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഉദ്ഘാടനം നടത്തി. ശ്രീമൂലനഗരത്ത് പ്രവർത്തിക്കുന്ന മെൻസിറ്റിയും ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഷ്യാ ബുക്ക് ഹൗസും ദീപികയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
മെൻസിറ്റി മാനേജിംഗ് ഡയറക്ടർ കെ.എസ്. രജീഷ്, ഏഷ്യാ ബുക്ക് ഹൗസിന്റെ ടെറിട്ടറി മാനേജർ സെബി കൂട്ടുങ്ങൽ എന്നിവർ ചേർന്ന് സ്കൂൾ ലീഡർമാരായ അഖിൽ സാബു, കെ.എസ്. ഐഷ എന്നിവർക്ക് ദീപിക പത്രം നൽകിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
സ്കൂൾ പ്രിൻസിപ്പൽ കവിത അലക്സാണ്ടർ, വൈസ് പ്രിൻസിപ്പൽ ടി. സ്മിത, ഡിഎഫ്സി കാഞ്ഞൂർ ഫൊറോന പ്രമോട്ടർ കെ.എസ്. ജോർജ് കൂട്ടുങ്ങൽ, ടി.എ. സിബിൻ എന്നിവർ പ്രസംഗിച്ചു.