റോഡരികിലെ കനാൽ വാഹനങ്ങൾക്ക് അപകടക്കെണി
1374128
Tuesday, November 28, 2023 2:32 AM IST
ആലുവ: ജലസേചന കനാലിന് സ്ലാബില്ലാത്തത് വാഹനങ്ങൾക്ക് അപകടക്കെണിയാകുന്നു. തുരുത്തുമ്മൽ വീരഭദ്രകാളീക്ഷേത്രത്തിന് മുന്നിൽ റോഡരികിലുള്ള കനാലാണ് വാഹന യാത്രികർക്ക് ഭീഷണിയായിരിക്കുന്നത്.
ഇന്നലെ തുരുത്തിലേക്ക് വന്ന കാറിന്റെ ചക്രങ്ങൾ കനാലിലേക്ക് വീണെങ്കിലും നാട്ടുകാർ ചേർന്ന് ഉയർത്തി മാറ്റുകയായിരുന്നു. പലവട്ടമായി ഇവിടെ വാഹനങ്ങൾ കുടുങ്ങുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. റോഡ് അപകടങ്ങൾ ഒഴിവാക്കുന്നതിന് കനാലിന് മുകളിൽ സ്ലാബ് വിരിച്ച് സുരക്ഷിതമാക്കണമെന്ന് തുരുത്ത് സമന്വയ ഗ്രാമവേദി ആവശ്യപ്പെട്ടു.