മാല്ല്യങ്കര തീർഥാടനം നടത്തി
1373775
Monday, November 27, 2023 2:17 AM IST
ചെറായി: തോമാശ്ലീഹ മാല്ല്യങ്കരയിൽ കപ്പലിറങ്ങിയതിന്റെ സ്മരണളുകമായി ആദിമ ക്രിസ്ത്യാനികൾ നടത്തിയിരുന്ന മാല്ല്യങ്കര തീർഥാടനത്തെ അനുസ്മരിച്ചുകൊണ്ട് പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയിൽനിന്ന് വിശ്വാസികൾ മാല്ല്യങ്കര തീർത്ഥാടനം നടത്തി.
ബസിലിക്ക റെക്ടർ ഫാ. ജൈജു ഇലഞ്ഞിക്കൽ ചെറുവൈപ്പ് അമലോത്ഭവ മാതാ പള്ളി വികാരി ഫാ. ജോസഫ് കുന്നത്തൂരിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ബസിലിക്ക സഹവികാരിമാരായ ഫാ. ടോണി പിൻഹീറോ, ഫാ. ബിയോൺ തോമസ് എന്നിവരും സന്നിഹിതരായിരുന്നു.
വാദ്യമേളങ്ങളുടെ അകമ്പടിയിൽ ചവിട്ടുനാടകം, മാർഗം കളി, ചരിത്രം വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ നടത്തിയ തിർത്ഥാടന യാത്രയിൽ ഗോതുരുത്ത്, പള്ളിപ്പുറം ഫെറോനകളിൽ നിന്നുള്ള വിശ്വാസികളാണ് പങ്കെടുത്തത്. ജോസ് കുറുപ്പശേരി, പ്രിൻസ് പനക്കപറമ്പിൽ, ഗോഡ്വിൻ ഡിസിൽവ, റൈജു രണ്ടുതൈക്കൽ, റോയി വലയവീട്ടിൽ, ജെയിംസ് അറക്കൽ, ജെസ്റ്റിൻ, ജോസഫ്, സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.