പ്രാതിനിധ്യം പുനസ്ഥാപിക്കണം: ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷൻസ്
1373772
Monday, November 27, 2023 2:17 AM IST
കൊച്ചി: ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന്റെ ഭരണഘടനാ അവകാശമായ ഇന്ത്യന്‍ പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും ഉള്ള നോമിനേഷന് പുനസ്ഥാപിക്കണമെന്ന് ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന്‍സിന്റെ ഐലന്‍ഡ് സോണ്‍ കണ്വന്ഷന് ആവശ്യപ്പെട്ടു.
ദി യൂണിയന് ഓഫ് ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന്‍സിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി വല്ലാര്‍പാടം ജോസഫ് ഡി. റൊസാരിയോ നഗറില്‍ നടന്ന കണ്വന്ഷന് കെ.എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
യൂണിയന് ഓഫ് ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന്‍സ് സംസ്ഥാന പ്രസിഡന്റ് ഇന്‍ ചീഫ് മാര്‍ഷല്‍ ഡിക്കൂഞ്ഞ അധ്യക്ഷത വഹിച്ചു. വല്ലാര്‍പാടം ബസിലിക്ക റെക്ടര്‍ റവ. ഡോ. ആന്റണി വാലുങ്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ് മുഖ്യാതിഥിയായിരുന്നു.