‘തനിമ 23’: മെഡിക്കല് ട്രസ്റ്റ് ജേതാക്കള്
1373771
Monday, November 27, 2023 2:17 AM IST
കൊച്ചി : ഇന്ത്യന് മെഡിക്കല് അസോസിയേഷന് കൊച്ചി ശാഖ എറണാകുളം നഗരത്തിലെ ആശുപത്രികളിലെ ഡോക്ടര്മാര്ക്കും കുടുംബാംഗങ്ങള്ക്കുമായി ഐഎംഎ ഹൗസില് സംഘടിപ്പിച്ച "തനിമ 2023 ' ഇന്റര് ഹോസ്പിറ്റല് കള്ച്ചറല് ഫെസ്റ്റില് എറണാകുളം മെഡിക്കല് ട്രസ്റ്റ് ഹോസ്പിറ്റല് ജേതാക്കളായി. ആലുവ രാജഗിരി ഹോസ്പിറ്റലിനാണ് രണ്ടാം സ്ഥാനം. മികച്ച നൃത്തത്തിനുള്ള പുരസ്കാരം എറണാകുളം ലിസി ഹോസ്പിറ്റല് നേടി. പുരുഷ വിഭാഗം മികച്ച പ്രകടനത്തിനുള്ള പുരസ്കരാം മെഡിക്കല് ട്രസ്റ്റ് ഹോസ്പിറ്റലിലെ ഡോ. ജിനോ ജോയി വനിതാ വിഭാഗം മികച്ച പ്രകടനത്തിനുള്ള പുരസ്കാരം ലിസി ആശുപത്രിയിലെ ഡോ. റിമി രമാകാന്ത എന്നിവരും കരസ്ഥമാക്കി.
500-ല് പരം ആരോഗ്യ പ്രവര്ത്തകര് മല്സരത്തില് പങ്കെടുത്തു. കൊച്ചി ഐഎംഎയുടെ നേതൃത്വത്തില് രൂപീകരിച്ച ഡോക്ടര്മാരുടെ റോക്ക് ബാന്ഡ് ആന്റി ഡോട്ടിന്റെ അരങ്ങേറ്റവും കള്ച്ചറല് ഫെസ്റ്റിനോടനുബന്ധിച്ച് നടന്നു.