അങ്കമാലി റെയില്‍വേ സ്റ്റേഷൻ വികസനം; 12.50 കോടിയുടെ അനുമതി
1339929
Monday, October 2, 2023 1:50 AM IST
അങ്കമാലി: അമൃത് ഭാരത് സ്കീമില്‍ ഉള്‍പ്പെടുത്തി അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ 12.50 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിച്ചതായി ബെന്നി ബഹനാന് എംപി.
ഇത് സംബന്ധിച്ച് എംപിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും റെയില്‍വേ ഉദ്യോഗസ്ഥരുടെയും വിപുലമായ യോഗം അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ ചേര്‍ന്നു.
റെയില്‍വേ സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമിലെ റൂഫിംഗ് എക്സ്റ്റന്‍ഷന്‍, സ്റ്റേഷന്റെ തെക്ക് ഭാഗത്ത് പുതിയ ഫുട്ട് ഓവര്‍ ബ്രിഡ്ജ്, എട്ട് പേര്‍ക്ക് താമസിക്കാവുന്ന എസി ഡോര്‍മെറ്ററി തുടങ്ങിയവയാണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കുന്നത്.