പള്ളിക്കരയിലെ ബാറിലെ സംഘർഷം; മൂന്നു പേർ പിടിയിൽ
1339928
Monday, October 2, 2023 1:50 AM IST
കിഴക്കമ്പലം: പള്ളിക്കരയിലെ ബാറിൽ സംഘർഷമുണ്ടാക്കിയ കേസിൽ മൂന്നുപേർ പോലീസ് പിടിയിൽ.
തെങ്ങോട് ഉരലുകുത്തിപ്പാറ വീട്ടിൽ ഷാൻ (58), വെസ്റ്റ്മോറക്കാല ചെയ്കോത്തുമല മടക്കേൽ പറമ്പിൽ വിനീഷ് ചന്ദ്രൻ (36), മനക്കക്കടവ് മനക്കമോളേത്ത് രാകേഷ് (38) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രിയാണ് സംഭവം.
മദ്യപിക്കാനെത്തിയവർ തമ്മിലായിരുന്നു സംഘട്ടനം. നേരത്തെയുണ്ടായിരുന്ന പണത്തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ബിയർ കുപ്പികൊണ്ട് തലയ്ക്കടിക്കുടിക്കുകയും മർദിക്കുകയും ചെയ്തതിൽ മൂന്നുപേർക്ക് പരിക്കേറ്റു.
സംഭവംശഷം പ്രതികൾ ഒളിവിൽപ്പോയി പല സ്ഥലങ്ങളിൽ മാറി മാറി താമസിച്ചു. മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. തൃപ്പൂണിത്തുറയിൽ വച്ച് പ്രതികളെ പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു.
ഇൻസ്പെക്ടർ വി.പി. സുധീഷ്, എസ്ഐ എ.എൽ. അഭിലാഷ്, എഎസ്ഐ ജെ.ഷാജി, ടി.എ.അഫ്സൽ, വർഗീസ്. ടി.വേണാട്ട്, എൽദോ പോൾ, അജയ് നാരായണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.