കോതമംഗലം: പരിശുദ്ധ ബസേലിയോസ് ബാവ ഭാരതത്തിനു നൽകിയ സർവമത സന്ദേശം നാനാ ജാതി മതസ്ഥരിലുമെത്തിക്കണമെന്ന് ആലുവ അദ്വൈതാശ്രമ മഠാധിപതി സ്വാമി ധർമ ചൈതന്യ.
അതിന് ആവശ്യമായ കർമപരിപാടികൾ ആഗോള സർവമത തീർഥടന കേന്ദ്രമായ കോതമംഗലം ചെറിയ പള്ളി തയാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെട്ട 338-ാം സർവമത സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
കോതമംഗലം മാർത്തോമ്മ ചെറിയ പള്ളിയിലെ മാർ ബേസിൽ കൺവൻഷൻ സെന്ററിൽ നടന്ന 338-ാം സർവമത സമ്മേളനം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ആന്റണി ജോണ്‍ എംഎൽഎ അധ്യക്ഷത വഹിച്ചു.
കുഞ്ഞോൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കോതമംഗലം സംരക്ഷണ സമിതി പ്രസിഡന്റ് എ.ജി. ജോർജ്, കണ്‍വീനർ കെ.എ. നൗഷാദ്, ജോയിന്റ് കണ്‍വീനർ ബാബു പോൾ, എം.എസ്. എൽദോസ്, ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോർജ്, കെ.എ. കുര്യാക്കോസ്, എ.ടി. പൗലോസ്, ജോജി എടാട്ടയയിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ സിബി തോമസ്, പി.കെ. ചന്ദ്രശേഖരൻ നായർ, ജെസി സാജു, മാമച്ചൻ ജോസഫ്, കെ.പി. മജീദ്, യുഡിഎഫ് ജില്ലാ കണ്‍വീനർ ഷിബു തെക്കുംപുറം,
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. മൊയ്തീൻ, എസ്എൻഡിപി താലൂക്ക് സെക്രട്ടറി പി.എ. സോമൻ, എൻഎസ്എസ് താലൂക്ക് പ്രസിഡന്റ് എം. നരേന്ദ്രനാഥൻ നായർ, അമൃതാനന്ദമയി മഠം കാര്യദർശി സരിതാസ് നാരായണൻ നായർ, പ്രവാസി അഷ്റഫ്, കോതമംഗലം തഹസീൽദാർ റെയ്ച്ചൽ വർഗീസ്, മാർത്തോമ്മ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, ട്രസ്റ്റിമാരായ സി.ഐ. ബേബി ചുണ്ടാട്ട്, ബിനോയി തോമസ് മണ്ണൻചേരി എന്നിവർ പ്രസംഗിച്ചു. ഇതോടൊപ്പം സമൂഹ വിവാഹത്തിൽ പങ്കെടുത്ത വധൂവരന്മാരെ അനുമോദിച്ചു.