വട്ടക്കുന്ന് ഭാഗത്തേക്ക് ബസുകൾ വരുന്നില്ല; യാത്രക്കാർ പെരുവഴിയിൽ
1339622
Sunday, October 1, 2023 5:35 AM IST
ചോറ്റാനിക്കര: വട്ടക്കുന്ന് ഭാഗത്തേക്ക് സർവീസ് ബസുകൾ എത്താത്തതിനെതുടർന്ന് യാത്രക്കാർ ദുരിതത്തിൽ. ചെങ്ങോലപ്പാടം റെയിൽവേ മേൽപ്പാലം നിർമാണത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ വട്ടുക്കുന്ന് ജംഗ്ഷനിലെത്തി വഴിതിരിച്ചു പോകാൻ ബസുകാർക്ക് നിർദേശം നൽകിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ബസുകളെല്ലാം പാലസ് സ്ക്വയർ വഴിയും നടക്കാവ് വഴിയും തിരിഞ്ഞു പോകുകയാണ്. ബസിൽ കയറാൻ മുളന്തുരുത്തി, എരുവേലി ഭാഗങ്ങളിലേക്ക് പോകേണ്ട അവസ്ഥയിലാണ് നാട്ടുകാർ.
അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് റസിഡന്റ്സ് അസോസിയേഷനുകൾ, എഡ്രാക് ചോറ്റാനിക്കര മേഖലയുടെ നേതൃത്വത്തിൽ നാളെ രാവിലെ 8.30ന് എരുവേലി ജംഗ്ഷനിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. വട്ടുക്കുന്ന് നിവാസികളുടെ യാത്ര ക്ലേശം പരിഹരിക്കുക, എരുവേലി വഴി തിരിഞ്ഞുപോകുന്ന ബസുകൾ വട്ടുക്കുന്ന് വഴി പോകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടക്കുന്ന കൂട്ടായ്മ പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ് ഉദ്ഘാടനം ചെയ്യും.