എംഡിഎംഎ: രണ്ടുപേർ പിടിയിൽ
1339617
Sunday, October 1, 2023 5:35 AM IST
തൃപ്പൂണിത്തുറ: 22 ഗ്രാം എംഡിഎയുമായി രണ്ടു പേരെ പോലീസ് പിടികൂടി. കൊല്ലം കിളികൊല്ലൂർ പ്രഗതി നഗർ മുന്നാസിൽ എൻ. ബിലാൽ മുഹമ്മദ് (34), കണ്ണൂർ മോവഞ്ചരി ചെമ്പിയോട് വീട്ടിൽ ആരതി (29) എന്നിവരെയാണ് കൊച്ചി സിറ്റി ഡാൻസാഫും തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
റിഫൈനറി റോഡിലെ റെയിൽവേ മേൽപ്പാലത്തിനടുത്തുള്ള അപ്പാർട്ട്മെന്റിൽ നിന്നാണ് ശനിയാഴ്ച വൈകിട്ട് ഇവർ പിടിയിലായത്. ഇവരിൽനിന്നു കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.