ആലുവ: സെന്റ് ജോൺസ് സ്കൂളിൽ ജൂണിയർ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ ആലുവ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ മാനേജർ റവ .ഡോ. മെർവിൻ ഷിനോജ് ബോവാസ് അധ്യക്ഷത വഹിച്ചു. മേരി കുരുവിള, ഹൈദരലി, എസ .ഡി. ജോസ്, ഇ.എ. ഷബീർ, മുഹമ്മദ് നവാസ്, എസ്.ജെ. ലിൻസി, ആൻസി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.