റസ്റ്റ് ഹൗസ് നിർമാണോദ്ഘാടനം
1339611
Sunday, October 1, 2023 5:35 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ റസ്റ്റ് ഹൗസിന്റെ നിർമാണ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12 ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, നഗരസഭാധ്യക്ഷൻ പി.പി. എൽദോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, മുൻ എംപി ഫ്രാൻസിസ് ജോർജ്, മുൻ എംഎൽഎമാരായ എൽദോ എബ്രാഹാം, ജോസഫ് വാഴയ്ക്കൻ, ബാബു പോൾ, ജോണി നെല്ലൂർ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ കെ.പി. രാമചന്ദ്രൻ, ജോളി പൊട്ടക്കൽ, സാബു ജോൺ, പി.എ. ബഷീർ, ഷൈസൻ മാങ്കുഴ, ഷൈൻ, പി.സി. ജേക്കബ്, തോംസണ്‍, അരുണ്‍ പി. മോഹൻ തുടങ്ങിയവർ പ്രസംഗിക്കും.
മൂന്നു നിലയുള്ള മന്ദിര നിർമാണത്തിന് അഞ്ച് കോടിയാണ് ചെലവ്. താഴെ രണ്ടു നിലകളിൽ മുറികളും സ്യൂട്ടും ഉണ്ട്. അടുക്കളയും ഡൈനിംഗ് ഹാളും താഴത്തെ നിലയിലാണ്. മൂന്നാം നിലയിലാണ്