രാജീവ് ഭവന് ഉദ്ഘാടനം ചെയ്തു
1339608
Sunday, October 1, 2023 5:35 AM IST
പോത്താനിക്കാട്: കോണ്‍ഗ്രസ് പൈങ്ങോട്ടൂര്‍ മണ്ഡലം കമ്മിറ്റി കടവൂരില്‍ നിര്‍മിച്ച രാജീവ് ഭവനന്റെ ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നിര്‍വഹിച്ചു. ഉമ്മന്‍ ചാണ്ടി സ്റ്റഡി സെന്റര്‍ ആന്‍ഡ് പി.ടി.തോമസ് ലൈബ്രറി ഡോ. മാത്യു കുഴല്നാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചാരിറ്റി ഫണ്ട് വിതരണോദ്ഘാടനം മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന് നിര്‍വഹിച്ചു.
പൊതുസമ്മേളനം ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ലുഷാദ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി എസ്. അശോകന്, ഉമ്മന്‍ ചാണ്ടി സ്റ്റഡി സെന്റര്‍ ചെയര്മാന് മാണി പിട്ടാപ്പിള്ളിൽ, ഡിസിസി വൈസ് പ്രസിഡന്റ് കെ.എം. പരീത്, യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് കെ.എം. സലിം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുമ്മദ് റഫീക്ക്, സേവാദള്‍ സംസ്ഥാന സെക്രട്ടറി കെ. ഭദ്രപ്രസാദ്, കെ.ജി.രാധാകൃഷ്ണൻ, ജോസ് പെരുമ്പിള്ളിക്കുന്നേല്‍, കെ.വി. കുര്യാക്കോസ്, ജോസ് മേലേത്ത്, ഷെജി ജേക്കബ്, ആനീസ് ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.