മത്സ്യത്തൊഴിലാളി നേതാവ് വാഹനാപകടത്തിൽ മരിച്ചു
1339449
Saturday, September 30, 2023 10:36 PM IST
വൈപ്പിൻ: മത്സ്യത്തൊഴിലാളി കോണ്ഗ്രസ് നേതാവ് വാഹനാപകടത്തിൽ മരിച്ചു. നായരന്പലം അഞ്ചലശേരി സുരേഷ് ബാബു (49) ആണ് മരിച്ചത്.
ഇന്നലെ രാവിലെ സംസ്ഥാനപാതയിൽ നായരന്പലം തയ്യെഴുത്തുവഴി പെട്രോൾ പന്പിനു സമീപത്താണ് അപകടമുണ്ടായത്. തെക്കുനിന്നും ബൈക്കിൽ വരികയായിരുന്നു സുരേഷ് ബാബു മുന്നിൽ പോയിരുന്ന കാർ പെട്ടെന്ന് നിർത്തിയപ്പോൾ നിയന്ത്രണം വിട്ടു റോഡിലേക്ക് വീഴുകയും പിന്നിൽ ഉണ്ടായിരുന്ന സ്വകാര്യ ബസിന്റെ അടിയിൽ പെടുകയും ആയിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മത്സ്യത്തൊഴിലാളി കോണ്ഗ്രസ് പള്ളിപ്പുറം ബ്ലോക്ക് പ്രസിഡന്റും കോണ്ഗ്രസ് നായരന്പലം മണ്ഡലം ജനറൽ സെക്രട്ടറിയും ആയിരുന്നു. സംസ്കാരം നടത്തി. ഭാര്യ: അശ്വതി.