160 ഇനത്തിൽപ്പെട്ട 15,000 ഔഷധ തൈകൾ വിതരണം ചെയ്ത് റിക്കാർഡിട്ടു
1339426
Saturday, September 30, 2023 2:12 AM IST
കിഴക്കമ്പലം: ലോകത്തിലെ ഏറ്റവും വലിയ ഔഷധ സസ്യ വിതരണം കിഴക്കമ്പലം സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ നടന്നു. സ്കൂളിന് ചുറ്റുമുള്ള 18 സ്കൂളുകൾക്ക് 160 ഇനത്തിലുള്ള 15,000 ഔഷധത്തൈകൾ വിതരണം ചെയ്താണ് റിക്കാർഡിൽ ഇടം പിടിച്ചത്.
കിഴക്കമ്പലം സെന്റ് ആന്റണീസ് ഫൊറോന പള്ളി ഹാളിൽ നടന്ന ചടങ്ങിൽ ഗിന്നസ് സുനിൽ ജോസഫ് റിക്കാർഡ് പ്രഖ്യാപനം നടത്തി. മാർ ആന്റണി കരിയിൽ യുആർഎഫ് സർട്ടിഫിക്കറ്റ് സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് അരീക്കലിനു കൈമാറി.
സ്കൂളിന്റെ നവീകരിച്ച വെബ്സൈറ്റും ലോഞ്ച് ചെയ്തു പി.വി. ശ്രീനിജിൻ എംഎൽഎ, സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് അരീക്കൽ, പ്രിൻസിപ്പൽ ഗ്രേസി ആനന്ദ്, അഡ്മിനിസ്ട്രേറ്റീവ് കോ-ഓർഡിനേറ്റർ ഫാ. റോബിൻ വാഴപ്പിള്ളി, ട്രസ്റ്റിമാരായ ബാബു ആന്റണി, ലിജോ ജോസ്, ഹെഡ് ഗേൾ കുമാരി ഡോണ എലിസബത്ത്, ഹെഡ് ബോയ് ദേവനാഥ് എന്നിവർ പ്രസംഗിച്ചു.